തട്ടിയെടുത്ത പണം കൊണ്ട് വീട് പണിതു ; അക്കൗണ്ടിലുള്ളത് 7 ലക്ഷം മാത്രം : റിജിലിന്റെ മൊഴി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടിലുള്ള പണം തട്ടിയ കേസില്‍ അറസ്റ്റിലായ പഞ്ചാബ് നാഷനല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എം.പി.റിജിലിന്റെ (31) മൊഴിയെടുത്തു. തട്ടിയെടുത്ത പണം കൊണ്ട് വീട് പണിതെന്നാണ് മൊഴി. ഭവന വായ്പയെടുത്ത 50 ലക്ഷം രൂപ ഓഹരി വിപണിയില്‍ നഷ്ടമായപ്പോള്‍ തട്ടിപ്പ് നടത്തിയെന്നും മൊഴിയില്‍ പറയുന്നു. 7 ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത്. ബാക്കി പണം ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടെന്നും റിജില്‍ പൊലീസിനോട് പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്റേത് അടക്കം 17 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയാണ് റിജില്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് ഏരിമലയിലെ ബന്ധു വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം റിജിലിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷനല്‍ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം കോര്‍പറേഷനു നഷ്ടപ്പെട്ട 10.07 കോടി രൂപ തിരികെ നല്‍കാന്‍ തീരുമാനിച്ചതിനു തൊട്ടു പിറകെയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കി, തുടര്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. തട്ടിപ്പു കണ്ടെത്തിയതിനെ തുടര്‍ന്ന് റിജിലിനെ ബാങ്കില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...