ഡിസംബര്‍ 26 ന് ക്രിസ്തുമസ് ആഘോഷം ആഡംബര കപ്പലില്‍ ഒരുക്കി കൂത്താട്ടുകുളം കെഎസ്‌ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം: ന്യൂ ഇയര്‍ ആഘോഷം ആഡംബരകപ്പലായ നെഫര്‍റ്റിറ്റിയില്‍ ഒരുക്കി കൂത്താട്ടുകുളം കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍. നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് ‘നെഫര്‍റ്റിറ്റി’. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് ‘നെഫര്‍റ്റിറ്റി’ പ്രവര്‍ത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്. 48.5മീറ്റര്‍ നീളവും,14.5മീറ്റര്‍ വീതിയുമുള്ള ചതുര്‍ നക്ഷത്രപദവിയുള്ള മൂന്നു നിലകളുള്ള ആഡംബര കപ്പലാണ് നെഫര്‍ റ്റിറ്റി.

കെ എസ് ആര്‍ ടി സി വഴി ബുക്ക് ചെയ്ത് പോയാല്‍! ഞങ്ങള്‍ക്ക് എന്താ കൂടുതലായി ലഭിക്കുന്നത് ?
കെ എസ് ആര്‍ ടി സി വഴി ബുക്ക് ചെയ്താല്‍ 5 മണിക്കൂര്‍ ( സാധാരണ 4 മണിക്കൂര്‍) കടലില്‍ വിവിധ വിനോദങ്ങളോടെ ചിലവഴിക്കുവാന്‍ സാധിക്കും.കൂടാതെ
(1)രസകരമായ ഗെയിമുകള്‍
(2) തത്സമയ സംഗീതം
(3)നൃത്തം
(4) സ്പെഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍
(2 നോണ്‍വെജ് & 2 വെജ് )
(5) മ്യൂസിക് വിത്ത് അപ്പര്‍ ഡെക്ക് ഡി.ജെ
(6) വിഷ്വലൈസിങ് എഫക്റ്റ്
(7) കുട്ടികളുടെ കളിസ്ഥലം
(8) മിനി തീയേറ്റര്‍ എന്നിവ ഈ പാക്കേജില്‍ ലഭ്യമാകും.

കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഐ.എന്‍ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പല്‍ യാത്ര 2022 ഡിസംബര്‍26 തിങ്കളാഴ്ച കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നും. ആദ്യം ബുക്ക് ചെയ്യുന്ന 51 പേര്‍ക്കാണ് അവസരം ലഭിക്കുക. ഡിസംബര്‍ 26ന് ഉച്ചക്ക് 12.30 മണിക്ക് കൂത്താട്ടുകുളത്തു നിന്നും കെ എസ് ആര്‍ ടി സി ബസില്‍ പുറപ്പെട്ട് ഐലന്‍ഡില്‍ എത്തി, അവിടെ നിന്നും ആഡംബര ക്രൂയിസ് കപ്പലില്‍ യാത്ര തിരിച്ച്‌ കടലിലൂടെ 12നോട്ടിക്കല്‍ മൈല്‍ (20km )കപ്പല്‍ യാത്ര കഴിഞ്ഞ് രാത്രി 10.30യോടെ കൂത്താട്ടുകുളത്ത് മടങ്ങി എത്തുന്ന, ഒറ്റ ദിവസ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത് .

മുതിര്‍ന്നവര്‍ക്ക് (10വയസിന് )മുകളില്‍ പ്രായമുള്ളവര്‍ക്ക് 2850 രൂപയും കുട്ടികള്‍ക്ക് (5-10വയസ്സ് )വരെ പ്രായമുള്ളവര്‍ക്ക് 1150 രൂപയും ആണ് ഈടാക്കുന്നത്. അവിസ്മരണീയവും വ്യത്യസ്തവുമായ ഒരു യാത്രാനുഭവം ഉറപ്പാക്കിയിട്ടുള്ള ഈ ടൂര്‍ പാക്കേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക :- ഫോണ്‍ :9447223212 (പ്രശാന്ത് വേലിക്കകം ) ടൂര്‍ -കോ -ഓര്‍ഡിനേറ്റര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...