കൊച്ചി-മൂന്നാര്‍ ദേശീയപാത വികസന നവീകരണ ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി-മൂന്നാര്‍ ദേശീയപാത വികസനം അടക്കം 15 ദേശീയ പാതകളുടെ നവീകരണ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി-മൂന്നാര്‍ ദേശീയപാത വികസനം യാഥാര്‍ഥ്യമാകുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ വന്‍കുതിപ്പിന് വഴിയൊരുക്കും. കൊച്ചി-മൂന്നാര്‍ പാതയുടെ വികസനത്തിന് 790 കോടിയുടെ പദ്ധതിക്ക് ദേശീയപാത അതോറിറ്റി നേരത്തേ അനുമതി നല്‍കിയിരുന്നു. 121 കിലോമീറ്റര്‍ പാതയാണ് വികസിപ്പിക്കുക.

മണ്ണിടിച്ചില്‍ തടയുന്നതിന് സംരക്ഷണഭിത്തിയുമുണ്ടാകും. ഇതിന് സമാന്തരമായി കൊച്ചി-മൂന്നാര്‍-തേനി ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് വികസിപ്പിക്കാനും പദ്ധതിയുണ്ട്.
3000 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് 2023 ആദ്യം തയ്യാറാകുമെന്നാണ് അറിയുന്നത്. കെട്ടിടങ്ങളുള്ള പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കിയാകും നാലുവരിപ്പാതയ്ക്കുള്ള സ്ഥലമെടുപ്പ്. ഇരുവശത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. പദ്ധതിയുടെ ഭാഗമായി നേര്യമംഗലത്ത് നിലവിലുള്ള പാലം പൊളിച്ച് പുതിയത് നിര്‍മിക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...