കോട്ടയം-പത്തനംതിട്ട അതിര്‍ത്തിയിലെ ചെറു റോഡുകള്‍ അടച്ചു ; ദുരിതമെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം, പത്തനംതിട്ട ജില്ലകള്‍ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെറു റോഡുകള്‍ പൂർണമായും അടച്ചത് ബുദ്ധിമുട്ടിലാക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി. ആശുപത്രികളിൽ പോകാനും മറ്റും കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ടി വരുന്നുവെന്നും നാട്ടുകാർ പറയുന്നു. മണിമല, കോട്ടാങ്ങല്‍ പഞ്ചായത്തുകളില്‍ താമസിക്കുന്നവരാണ് ചെറിയ വഴികള്‍ അടച്ചതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടുന്നത്.

കൊവിഡ് ബാധിതരുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ കോട്ടയം ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് അതിർത്തിയിലെ ചെറിയ റോഡുകള്‍ എല്ലാം അടച്ചത്. മണിമലയാറിന് കുറുകെയുള്ള രണ്ട് പാലങ്ങളും തൂക്കുപാലവും അടച്ചതോടെ കോട്ടാങ്ങല്‍ വെള്ളാവൂർ മണിമല എന്നീ സ്ഥലങ്ങളിലെ നാട്ടുകാർ പൂർണമായും ദുരിതത്തിലായി. ചികിത്സയ്ക്കും ബാങ്ക് ഇടപാടുകള്‍ക്കും വേണ്ടി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലുള്ളവർ കിലോമീറ്റർ തന്നെ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. അതിർത്തി പ്രദേശങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരും ബുദ്ധിമുട്ടുകയാണ്.

അത്യാവശ്യ സാഹചര്യങ്ങളില്‍ പാത തുറക്കുന്നതിന് പോലീസ് ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെആവശ്യം. കോട്ടയം ജില്ലയില്‍ നിന്ന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ പ്രത്യേക പാസ്സും നിർബന്ധമാക്കിയിട്ടുണ്ട്. അതിർത്തിയിലെ പ്രധാന റോഡുകളില്‍ പോലീസിന്‍റെയും അരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധന തുടരുന്നുണ്ട്.

The post കോട്ടയം-പത്തനംതിട്ട അതിര്‍ത്തിയിലെ ചെറു റോഡുകള്‍ അടച്ചു ; ദുരിതമെന്ന് നാട്ടുകാര്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...