ഗുജറാത്തില്‍ നിന്നെത്തിയ കപ്പലില്‍ ഉണ്ടായിരുന്ന മുപ്പത്തിയെട്ട് പേര്‍ ക്വാറന്‍റൈനില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഗുജറാത്തില്‍ നിന്നെത്തിയ കേന്ദ്ര ലൈറ്റ്ഹൗസ് ആന്‍ഡ് ലൈറ്റ്ഷിപ്പ് വകുപ്പിന്റെ കപ്പലില്‍ ഉണ്ടായിരുന്ന മുപ്പത്തിയെട്ട് പേര്‍ ക്വാറന്‍റൈനില്‍. കഴിഞ്ഞ ദിവസമാണ് ലൈറ്റ് ഹൗസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സാഗര്‍ദീപ് 2 എന്ന കപ്പല്‍ കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിട്ടത്. ലൈറ്റ് ഹൗസുകളുടെ അറ്റകുറ്റപ്പണിയും മെറ്റീരിയല്‍സ് വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കപ്പല്‍ ഗുജറാത്തില്‍ നിന്നാണ് എത്തിയത്.

ക്യാപ്റ്റന്‍ ഉള്‍പ്പെടെ 38 പേരാണു കപ്പലിലുള്ളത്. കൊവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാര്‍ ആരും കപ്പലില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല. എല്ലാവരും കപ്പലില്‍ തന്നെ ക്വാറന്‍റൈനിലാണ്. ഇതിനും മുന്‍പേ എത്തേണ്ട കപ്പല്‍ ലോക്ഡൗണ്‍ ആയതിനാലാണ് എത്താന്‍ വൈകിയത്. ലക്ഷദ്വീപിലേക്കു പോകേണ്ട കപ്പല്‍ ഇനി ജീവനക്കാരുടെ ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയായതിനു ശേഷമായിരിക്കും ഇനി പ്രവര്‍ത്തനം ആരംഭിക്കുക.

The post ഗുജറാത്തില്‍ നിന്നെത്തിയ കപ്പലില്‍ ഉണ്ടായിരുന്ന മുപ്പത്തിയെട്ട് പേര്‍ ക്വാറന്‍റൈനില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...