ലക്‌നൗ : ഉത്തര്‍പ്രദേശില്‍ മണ്ണുമാന്തിയന്ത്രവും ബസും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. കാന്‍പൂരിലെ സാച്ചെന്ധിയിലാണ് സംഭവം. അപകടത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. യുപി റോഡ്‌വേയ്‌സിന്റെ ശതാബ്ദി എസി ബസാണ് അപകടത്തില്‍പ്പെട്ടത്. കാന്‍പൂരില്‍ നിന്ന് അഹമ്മദാബാദിലെക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന മണ്ണുമാന്തി യന്ത്രത്തില്‍ ഇടിയ്ക്കുകയായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാ പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കറ്റവര്‍ക്ക് 50,000 രൂപ വീതവും ദുരിതാശ്വാസമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം യോഗി ആദിത്യനാഥും പ്രഖ്യാപിച്ചിട്ടുണ്ട്.