ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ പോക്കോ ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും പുതിയതായി അവതരിപ്പിച്ച സ്മാർട്ട് ഫോണുകളാണ് പോക്കോ എക്‌സ് 6 സീരീസ് ഫോണുകൾ. ജനുവരി 11ന് ആണ് ഈ ഫോണുകൾ പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ചത്. പോക്കോ എക്‌സ് 6, പോക്കോ എക്‌സ് 6 പ്രോ എന്നീ ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്. ഫോണുകളുടെ വിൽപ്പന ഇപ്പോൾ ആരംഭിച്ചിരിയ്ക്കുകയാണ്. ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്. പോക്കോ എക്‌സ് 6ന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. സ്റ്റാന്റേർഡ് മോഡലിന് 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകൾ കൂടിയുണ്ട്. ഇവയുടെ വില യഥാക്രമം 21,999 രൂപ, 22,999 രൂപ എന്നിങ്ങനെയാണ്.
പ്രോ മോഡലിന് രണ്ട് സ്റ്റോറേജ് വേരിയന്റാണ് പോക്കോ നൽകിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റിന് 24,999 രൂപയും ടോപ്‌എൻഡ് മോഡലിന് 26,999 രൂപയുമാണ് വില. പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാർട്ടിലൂടെയാണ് ഫോണുകൾ വിൽപനയ്ക്ക് എത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാണ് നിങ്ങൾ ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 2000 രൂപയുടെ ഓഫർ ലഭ്യമാകും. 1.5കെ ക്രിസ്റ്റൽ റെയ്‌സുള്ള 6.67 ഇഞ്ച് AMOLED ഫുൾഎച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണിന് പോക്കോ നൽകിയിരിക്കുന്നത്. 1800 നീറ്റ്‌സ് തെളിച്ചവും 120 ഹേർട്‌സ് റീഫ്രഷ് റെയ്റ്റും ഈ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒഐഎസ് പിന്തുണയുള്ള 64 എംപി മെയിൻ ക്യാമറയാണ് പ്രോ മോഡലിന്റെ മറ്റൊരു സവിശേഷത.
ഇത് കൂടാതെ മറ്റ് രണ്ട് ക്യാമറകളും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് ഫിലിം ക്യാമറ എന്നറിയപ്പെടുന്ന ലെൻസ് ആണ്. 8 എംപിയുടെ അൾട്രാ വൈഡ് ലെൻസും ഇക്കൂട്ടത്തിൽ ഉണ്ട്. ഫ്രണ്ട് ക്യാമറ 16 എംപിയാണ്. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്റിയാണ് ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. അതേസമയം പോക്കോ എക്‌സ് 6ന്റെ സ്റ്റാന്റേർഡ് മോഡലിന്റെ സവിശേഷതകൾ നേക്കിയാൽ 1.5കെ ക്രിസ്റ്റൽ റെയ്‌സ് ഉള്ള 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിനും പോക്കോ നൽകിയിരിക്കുന്നത്.