കീക്കൊഴൂർ സ്വദേശി ജോൺ മാത്യു പവർ ലിഫ്റ്റിങ്ങിലെ മാസ്റ്റർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോരാട്ടവീര്യത്തിന് പ്രായമോ ജോലിയോ സമയമോ തടസ്സമല്ല ദൃഢനിശ്ചയവും ആത്മവിശ്വാസവും മതി. അതിന്റെ തെളിവാണ് റാന്നി കീക്കൊഴൂർ സ്വദേശി ജോൺ മാത്യു. ദേശീയ മാസ്റ്റർ ഗെയിംസിൽ 65 വയസ്സിന് മുകളിലുള്ള പവർലിഫ്റ്റിങ്ങിൽ കേരളത്തിന്‌ വേണ്ടി സ്വർണം നേടിയാണ് നാടിന് അഭിമാനം ആയത്. 22 മുതൽ 26 വരെ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടന്ന മാസ്റ്റർ ഗെയിംസിൽ 65 വയസ്സിന് മുകളിലുള്ളവരുടെ 105 കിലോഗ്രാം വിഭാഗത്തിൽ ആയിരുന്നു ഈ സ്വർണ്ണ നേട്ടം. നിലവിൽ കോട്ടയം ആസ്ഥാനമായുള്ള ബിഗോറ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്തു വരികയാണ്. കഴിഞ്ഞവർഷം മലപ്പുറത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആണ് ദേശീയതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയത്. ജോലിക്കിടയിലും തളരാത്ത മനസുമായി പോരാടി അന്താരാഷ്ട്ര മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ജോൺ മാത്യു. റാന്നി കീക്കൊഴുര്‍ ചള്ളക്കൽ മത്തായി യോഹന്നാന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ ലീലാമ്മ, മക്കൾ ബ്ലെസ്സൻ ബോബി, ബ്ലെസിലി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....

സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍ മുഖ്യമന്ത്രി വി ഡി...

0
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍...

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...