ഗുജറാത്തിൽ 7 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശിക്ഷയും ഇരട്ട ജീവപര്യന്തവും

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്: ഗുജറാത്തിൽ 7 വയസുകാരിയെ പീഡനത്തിനിരയാക്കി കൊന്നു തള്ളിയ പ്രതിക്ക് ഇരട്ട തൂക്കുകയറും ഇരട്ട ജീവപര്യന്തവും വിധിച്ച് കോടതി. ഗുജറാത്ത് ആനന്ദിലെ ജില്ലാ കോടതിയാണ് 2019 ഒക്ടോബറിൽ നടന്ന സംഭവത്തിലെ പ്രതിക്ക് ഇരട്ട വധശിക്ഷ വിധിച്ചത്. അർജുൻ കോഹിൽ എന്ന യുവാവിനാണ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിലയിരുത്തി പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ഇരട്ട വധശിക്ഷ വിധിച്ചത്. ക്രൂരകൃത്യം ചെയ്യുമ്പോൾ പ്രതിക്ക് 24 വയസായിരുന്നു. ബാലികയെ കൊന്നതിന് 302-ാം വകുപ്പ് പ്രകാരവും പോക്‌സോ ചട്ടത്തിലെ ആറാം വകുപ്പും ചുമത്തിയാണ് ഇയാൾക്ക് ഇരട്ടക്കൊല വിധിച്ചത്.

ഹെെക്കോടതി വധശിക്ഷ അംഗീകരിച്ചില്ലെങ്കിൽ രണ്ട് കേസുകളിലായി 50,000 രൂപ വീതം പിഴ നൽകണമെന്നും വിധിച്ചിട്ടുണ്ട്. 2019 ഒക്ടോബർ 28-നാണ് ഏ‍ഴ് വയസുകാരിയായ പെൺകുട്ടിയ കാണാതാവുന്നത്. പിന്നീട് തെരച്ചിലിൽ രാത്രിയോടെ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു. ക്ഷേത്രോത്സവം നടക്കുന്നതിനിടയിൽ ബിസ്‌കറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചരിത്രപരമായ വിധിയാണെന്നാണ് ഗുജറാത്ത് സർക്കാർ കേസിലെ ആനന്ദ് കോടതിയുടെ വിധിയെ വിശേഷിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി ബജറ്റ്

0
തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി...

വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് മഴയെ തുടർന്ന് ചെളിക്കുളമായതോടെ ടെസ്റ്റിനെത്തുന്ന...

0
തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് പൂർണമായും...

കാഞ്ഞങ്ങാട് ഗവൺമെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിന് തെരുവുനായയുടെ...

0
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുള്ള ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ....

വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്ന് ബിജെപി

0
തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ...