പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമo : ഡെലിവറി ബോയി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തലയോലപ്പറമ്പ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡെലിവറി ബോയി അറസ്റ്റില്‍ മൂവാറ്റുപുഴ രണ്ടാര്‍ അഴയിടത്തേല്‍ നസീബ് (27)നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.ഡെലിവറി ബോയിയായ ഇയാള്‍ ജോലിക്കിടെ റോഡിലൂടെ സൈക്കിളില്‍ പോയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുക ആയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വടയാര്‍ ഇളങ്കാവ് ചക്കുങ്കല്‍ ഭാഗത്തുകൂടി സൈക്കിളില്‍ പോകുകയായിരുന്നു. ബൈക്കില്‍ വിതരണംചെയ്യാനുള്ള സാധനങ്ങളുമായി വരുകയായിരുന്ന പ്രതി ഇവരെ കണ്ടു. വിദ്യാര്‍ത്ഥിനികളുടെ അടുത്തെത്തിയ ഇയാള്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.തുടര്‍ന്ന് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ വീട്ടുക്കാരോട് കാര്യം പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ദൃക്‌സാക്ഷി ഇല്ലാത്തതിനാല്‍ പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....