കുന്നംകുളം : കടപ്പുറത്ത് കളിക്കുകയായിരുന്ന ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 29 വർഷം തടവും 1.35 ലക്ഷം രൂപ പിഴയും കുന്നംകുളം അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ശിക്ഷ വിധിച്ചു. അഞ്ചങ്ങാടി തൊട്ടാപ്പ് കുന്നത്ത് വീട്ടിൽ അലി (54) യെയാണ് ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2016 ലാണ് ചാവക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കുന്നംകുളം ഡി.വൈ.എസ്.പി യായിരുന്ന പി.വിശ്വംഭരന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. 16 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകൾ ഹാജരാക്കി. സീനിയർ സി.പി.ഒ എം.ബി ബിജു, സി.പി.ഒ ബൈജു എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയ് ഹാജരായി.