കോഴിക്കോട് 2 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; 63 കാരന് 40 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ 

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് 2 കുട്ടികളെ പീഡിപ്പിച്ച കേസില്‍ 63 കാരന് 40 വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പത്ത് വയസുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ പുഷ്പരാജനെയാണ് (63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി.പി. അനില്‍ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി ഇരുപതു വര്‍ഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്. 2018 ലാണ് കേസിനാസ്പദ സംഭവം നടന്നത്.

പ്രതി വീട്ടില്‍ ആളില്ലാത്ത സമയത്ത് പല തവണകളായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയും എന്ന് പറഞ്ഞ് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികളില്‍ ഒരാള്‍ പിന്നീട് പീഡന വിവരം സഹോദരിയെ അറിയിക്കുകയായിരുന്നു. ഇവരാണ് വിവരം പോലീസില്‍ അറിയിച്ചത്. ബാലുശ്ശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...