ട്രയിനിൽനിന്ന് രക്ഷപെട്ടു ; പോക്സോകേസ് പ്രതിയെ പിടികൂടി കണ്ണൂർ പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ട്രെയിനിൽ കൊണ്ടുവരുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. പുണെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്ര (45)യെയാണ് പോലീസ് പിടികൂടിയത്. മഹാബലേശ്വറിൽവെച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സഞ്ജു രഞ്ജ് മൽഹോത്ര. പ്രതി പുണെയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് കഴിഞ്ഞദിവസം അവിടെ ചെന്ന് പിടികൂടിയിരുന്നു. കണ്ണൂരിലേക്ക് ട്രെയിനിൽ കൊണ്ടുവരുന്നതിനിടെ ഇയാൾ ചാടി രക്ഷപെടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം.

പുണെ-എറണാകുളം എക്സ്പ്രസിൽ കണ്ണൂരിലേക്കുള്ള യാത്രാമധ്യേ രത്നഗിരിയിൽ തീവണ്ടി നിർത്തിയപ്പോഴാണ് ഇയാൾ ചാടി രക്ഷപെട്ടത്. പ്രതി രക്ഷപ്പെട്ടതോടെ പോലീസ് സംഘം രത്നഗിരിയിൽ തീവണ്ടിയിറങ്ങി തിരച്ചിൽ നടത്തി. ഇതിനിടെയാണ് മഹാബലേശ്വറിൽനിന്ന് പ്രതി പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉൾപ്പെടെ എസ്.ഐ. യുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...