ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന പീഡനക്കേസ് പ്രതി അറസ്റ്റിലായി. സീവ്യൂ വാര്‍ഡില്‍ പുതുവല്‍പുരയിടം വീട്ടില്‍ റനീഷ് (അജി-21) ആണ് പോലീസ് പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയുടെ മോഷ്ടിച്ച ബൈക്കുമായാണ് ഇയാളെ പിടികൂടിയത്. മോഷണത്തെ തുടര്‍ന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിയാണ് ഇയാള്‍. വാഹനം വാടകയ്‌ക്കെടുത്ത ശേഷം മറിച്ച് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ നിലവിലുണ്ട്.
ഡിവൈ.എസ്.പി. ഡി.കെ. പൃഥ്വിരാജിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളര്‍കോട് ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ സൗത്ത് പോലീസ് പിടികൂടിയത്. പ്രതി കൂടുതല്‍ ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.