പത്തനംതിട്ടയില്‍ പോക്സോ പ്രതി കസ്റ്റഡിയില്‍നിന്ന് ചാടി ; വസ്ത്രമെടുക്കാന്‍ വീട്ടില്‍ വന്നപ്പോള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വയ്യാറ്റുപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പോലീസ് പിടികൂടി. കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍നിന്ന് രക്ഷപെട്ട മീന്‍കുഴി തോട്ടുഭാഗം ജിതിനെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് പോലീസ് പിടികൂടിയത്. ജിതിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഓടിപ്പോവുകയായിരുന്നു. എന്നാല്‍ പോലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും ജിതിനെ കണ്ടെത്താനായില്ല.

പോക്‌സോ കേസില്‍ പ്രതിയായ ജിതിനെ ബുധനാഴ്ച രാവിലെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് ആറുമണിയോടെ ഒരു കൈയില്‍ വിലങ്ങണിയിച്ച് പ്രതിയുമായി പോലീസ് വയ്യാറ്റുപ്പുഴയില്‍ തെളിവെടുപ്പിനെത്തി. ഇതിനിടെയാണ് ഇയാള്‍ പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപെട്ടത്. രക്ഷപെട്ട ജിതിന്‍ സമീപത്തെ വനത്തിലേക്കാണ് ഓടിക്കയറിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാളുടെ വസ്ത്രങ്ങള്‍ കീറിപ്പോയിരുന്നു. രാത്രി നടത്തിയ തിരച്ചിലില്‍ കീറിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇതോടെയാണ് ജിതിന്‍ വസ്ത്രമെടുക്കാനായി വീട്ടിലെത്തിയത്. ഈ സമയം പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് ജിതിന്‍ വസ്ത്രമെടുക്കാനായി വീട്ടിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍ : സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

0
പത്തനംതിട്ട : ഉത്രാടപ്പാച്ചിലിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. പത്തനംതിട്ട നഗരത്തിലെ പ്രധാന...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...