തിരുവല്ല മണ്ഡലത്തിലെ വികസന പദ്ധതി പുരോഗതി അവലോകനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല നിയോജകമണ്ഡലത്തിലെ എംഎല്‍എ ആസ്തി വികസന പദ്ധതികളുടെ പുരോഗതി അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ട്രേറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്‌മെന്റ് സകീം (എഡിഎസ്) എന്നിവയിലുള്‍പ്പെടുത്തി തിരുവല്ല മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതിയാണ് വിലയിരുത്തിയത്.

കുന്നന്താനം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടനിര്‍മാണത്തിന്റെ സാങ്കേതിക അനുമതി എത്രയും വേഗം ലഭ്യമാക്കി കരാര്‍വെയ്ക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കടപ്ര ഗ്രാമപഞ്ചായത്തിലെ നടയ്ക്കാവില്‍ തെക്കേപുഞ്ച പരുമല പള്ളി റോഡിന്റെ എസ്റ്റിമേറ്റ് ജൂണ്‍ 16 ന് നല്‍കി ഈ മാസം തന്നെ ടെന്‍ഡര്‍ വിളിക്കണം. മണ്ഡലത്തിലെ ചില പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടക്കാത്തതിന്റെ കാരണം പരിശോധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറിനെ എംഎല്‍എ ചുമതലപ്പെടുത്തി.

യോഗത്തില്‍ വന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജൂണ്‍ 16നകം ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഗുരുമന്ദിരം മുതലപ്പുഴ റോഡില്‍ പനങ്ങോട്ടത്ത് പടി കല്ലുകെട്ടി മണ്ണിട്ട് ഉയര്‍ത്തി ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് പുതുക്കി ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം പാലിക്കേണ്ടത് എല്ലാ ഉദ്യോഗസ്ഥരുടെയും കര്‍ത്തവ്യമാണെന്നും കളക്ടര്‍ പറഞ്ഞു. എഡിസി (ജനറല്‍) കെ.ഇ വിനോദ്കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...