പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംരക്ഷിക്കാൻ ബാധ്യസ്ഥനായ യുവാവ് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ബന്ധുവായ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഏഴാംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തൻവീട്ടിൽ ഗോപാലന്റെ മകൻ രവി ജി കെ (43) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയശേഷം ഇയാളുടെയും മറ്റും സംരക്ഷണയിൽ പാർപ്പിക്കുകയും തുടർന്ന് പലകാലയളവിലായി പീഡിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞവർഷം മാർച്ച് അവസാന ശനിയാഴ്ച്ചയും ഈവർഷം ആഗസ്റ്റ് അവസാന ഞായർ വരെയുള്ള കാലയളവിൽ പലദിവസങ്ങളിൽ എല്ലാവരും ഉറങ്ങിയശേഷം കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു നിലവിളിച്ചപ്പോൾ വായ് പൊത്തിപിടിച്ചായിരുന്നു ഇയാളുടെ ക്രൂരപീഡനം. ശാരീരികമായും മാനസികമായും തകർന്ന കുട്ടിയിലെ ഭാവഭേദം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയായിരുന്നു. അവരുടെ ഇടപെടലിൽ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായ വിവരം ബോധ്യപ്പെട്ടപ്പോൾ പോലീസിനെ അറിയിച്ചു.

പന്തളം പോലീസ് സ്കൂളിലെത്തി അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതി ക്രൂരമായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. തുടർന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കി. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി ഇടപെട്ട് അന്വേഷണം ശക്തിപ്പെടുത്തിയതിനെ തുടർന്ന് പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 30 ന് രാത്രി തുമ്പമണ്ണിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ സഞ്ചരിച്ച ബൈക്കും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തു. ഇന്നലെ ഇത്‌സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അയച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...