കൊല്ലം: കണ്ണനല്ലൂരില്‍ എട്ട് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് തന്റെ രഹസ്യഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ സ്പര്‍ശിച്ചുയെന്ന് എട്ട് വയസുകാരിയായ കുട്ടി കൂട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ പ്രദേശത്തെ ബിജെപിയുടെയും ബിഎംഎസിന്റെയും നേതാവാണ്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലുള്ള കുട്ടിയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.