പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. മല്ലപ്പള്ളി കുന്നന്താനം പാലയ്ക്കാതകിടിയില്‍ തങ്കപ്പന്‍ ആചാരിയുടെ മകന്‍ കെ.റ്റി പ്രദീപിനെയാണ് കോടതി വെറുതെ വിട്ടത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് 1 സാനു എസ് പണിക്കര്‍ ആണ് പ്രതി കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്. മല്ലപ്പള്ളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് അന്വേഷണം നടത്തിയത് പോലീസ് ഇന്‍സ്‌പെകടര്‍ നന്ദകുമാര്‍ ആയിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ പ്രദീപ് കെ ജി, എസ്. ശ്രീകുമാര്‍, ആര്‍ രാജീവ് കുമാര്‍ എന്നിവര്‍ ഹാജരായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു
RECENT NEWS
Advertisment