സര്‍വ്വകക്ഷിയോഗത്തില്‍ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുമെന്ന് എ.കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുമെന്ന് മുന്‍പ്രതിരോധമന്ത്രിയും കോണ്‍​ഗ്രസ് നേതാവുമായ എ.കെ ആന്റണി. ഇത്രയും വലിയ സംഘ‍ര്‍ഷം എങ്ങനെയുണ്ടായി. ഇതുവരെ ത‍ര്‍ക്കപ്രദേശമല്ലാതിരുന്ന ​ഗല്‍വാനില്‍ എങ്ങനെ ഇങ്ങനെയൊരു ഏറ്റുമുട്ടലുണ്ടായി എന്നീ കാര്യങ്ങളിലെല്ലാം സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടുമെന്നും എ.കെ ആന്റണി വ്യക്തമാക്കി.

ചൈനീസ് കടന്നു കയറ്റത്തിന്റെ കൃത്യമായ വിവരങ്ങള്‍ പ്രതിപക്ഷം യോ​ഗത്തില്‍ തേടിയേക്കുമെന്നാണ് വിവരം. സൈനിക‍ര്‍ ആയുധമില്ലാതെയാണ് ചൈനീസ് സൈനികരെ നേരിട്ടത് എന്ന ആരോപണത്തിനും പ്രതിപക്ഷ കക്ഷികള്‍ വിശദീകരണം തേടിയേക്കും. ചൈന പിന്‍മാറിയില്ലെങ്കില്‍ എന്തു വേണം എന്ന കാര്യത്തിലും യോ​ഗത്തില്‍ ച‍ര്‍ച്ച നടക്കാനാണ് സാദ്ധ്യത. സൈനിക പ്രതിനിധികള്‍ തന്നെ യോ​ഗത്തിനെത്തി സ്ഥിതി​ഗതികള്‍ വിശദീകരിക്കാനും സാദ്ധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാജ്യത്തെ പതിനാറ് രാഷ്ട്രീയപാ‍‍ര്‍ട്ടികളുടെ അദ്ധ്യക്ഷന്‍മാരെയാണ് ഇന്ന് നടക്കുന്ന സ‍ര്‍വ്വകക്ഷിയോ​ഗത്തിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചിരിക്കുന്നത്. പാ‍ര്‍ലമെന്റില്‍ അഞ്ച് എം.പിമാരെങ്കിലുമുള്ള പാ‍ര്‍ട്ടികളേയും ദേശീയപാ‍ര്‍ട്ടി പദവിയുള്ള കക്ഷികളേയുമാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്. അതേസമയം ആം ആദ്‌മി പാര്‍ട്ടി, ആ‍ര്‍.ജെ.ഡി എന്നീ പാ‍ര്‍ട്ടികളെ യോ​ഗത്തിലേക്ക് വിളിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...