തെരുവ് നായ ആക്രമണം ; 13 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : വവ്വാക്കാവിന് സമീപം തെരുവ് നായ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കടിയേറ്റ് സാരമായി പരുക്കേറ്റ 13 പേര്‍ ജില്ലാ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ദേശീയപാതയ്ക്ക് പടിഞ്ഞാറു ഭാഗത്തു നിന്നും നിരവധി പേരെ ആക്രമിച്ച ശേഷം കിഴക്ക് കടത്തൂര്‍ ഭാഗത്തും റോഡിലൂടെ ഓടിയെത്തിയ നായ ആക്രമണം നടത്തി.

വഴിയാത്രക്കാരെയും വീട്ടുമുറ്റത്തും കടകളിലും മറ്റും നിന്നവരെയുമെല്ലാം നായ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. ഒന്‍പത് മണിവരെയും നായയുടെ ആക്രമണം തുടര്‍ന്നു. നായയെ കണ്ട് ഭയന്നോടിയവരെയും ഓടിച്ചിട്ട് കടിക്കുകയായിരുന്നു. മുരളി(40), അനില്‍കുമാര്‍(40), ഇബ്രാഹിംകുട്ടി(59), ഇന്ദിര(68), പൊന്നപ്പന്‍(65), വാസവന്‍(60), അബ്ദുല്‍(69), രവീന്ദ്രന്‍പിള്ള(74), രവീന്ദ്രന്‍പിള്ള(72), ശിവദാസന്‍(72), മാധവന്‍(80), രഞ്ചു (30), മനുരാജ് (38) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെയെല്ലാം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് 12 പേരെ ജില്ലാ ആശുപത്രിയിലേക്കും ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...