പോക്സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റോയിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച്‌ തെളിവെടുപ്പ് ആരംഭിച്ചു. തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഒളിവിലുള്ള സൈജു തങ്കച്ചന് വേണ്ടി തെരച്ചില്‍ ശക്തമാക്കി. രാവിലെ കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ് റോയി കീഴടങ്ങിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും കണ്ടെത്താനായില്ല.

അറസ്റ്റിനായി പോലീസ് ഇന്നലെ റോയിയുടെ വസതിയിലും സ്ഥാപനത്തിലും റെയ്ഡു നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് റോയി വയലാട്ടില്‍ ഇപ്പോള്‍ സ്വമേധയാ പോലീസില്‍ കീഴടങ്ങിയിരിക്കുന്നത്. കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് കീഴിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കാണാതായ ക്യാപ്റ്റൻ ജീവിച്ചിരിപ്പുണ്ടെന്ന് ഭാര്യ ; കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

0
ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ മിസൈൽ-ഡ്രോൺ ആക്രമണത്തിനിരയായ എണ്ണക്കപ്പലിൽ നിന്ന് കാണാതായ...

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...