പതിനാലുകാരിയെ പൊതുസ്ഥലത്തുവെച്ച് കടന്നു പിടിച്ചു ; ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പൊതുസ്ഥലത്തുവെച്ച് പതിനാലുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ പോക്സോ കോടതി ജഡ്ജ് എ. ഇജാസ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.  2016 മെയ് ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.  മുത്തശ്ശിയോടൊപ്പം ബാങ്കിലെത്തിയ പതിനാലുകാരിയുടെ സ്വകാര്യ ഭാഗത്ത് ഓട്ടോ ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു.

രാമങ്കരി പോലീസ് 302/16  ക്രൈം നമ്പറില്‍ രജിസ്റ്റർ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെയാണ്.  2016 മെയ് ഏഴാം തീയതി കിടങ്ങറ കാനറാ ബാങ്കിൽ പണമിടപാടു നടത്താൻ മുത്തശിക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. മുത്തശ്ശി ബാങ്കിൽ പോയ സമയം ഇളയ കുട്ടിയുമായി ബാങ്കിന് മുകളിലേക്കുള്ള ഗോണിപ്പടിയിൽ നിൽക്കവേ ബാങ്കിലേക്ക് ആളിനെയും കൊണ്ടുവന്ന ഓട്ടോറിക്ഷാ ഡ്രൈവർ പുത്തൻ കളത്തിൽ പ്രിൻസ് ഫിലിപ്പോസ് (40) പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ സ്ഥലത്ത് കടന്നു പിടിക്കുകയായിരുന്നു.

കുട്ടി വിവരം വീട്ടിലറിയിച്ചതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഫിലിപ്പോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയില്‍ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി. തുടര്‍ന്ന്  കോടതി പ്രതിക്ക് മൂന്നു വർഷം തടവും 25,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം മൂന്നു മാസം കൂടി തടവുശിക്ഷയനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കൂടില്ല ; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന,...

കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും...