കൊട്ടിയം: 8 വയസ്സുകാരിയെ പീഡിപ്പിച്ച 91 വയസ്സുകാരനെ പോക്സോ നിയമ പ്രകാരം റിമാന്‍ഡ് ചെയ്തു. മുഖത്തല കിഴവൂര്‍ സ്വദേശി കാസിംകുഞ്ഞ്(91)ആണ് റിമാന്‍ഡിലായത്.
വീടിനു സമീപം ട്യൂഷന്‍ പഠിക്കാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ സൗഹൃദം നടിച്ചു പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവ് ജില്ലയ്ക്കു പുറത്താണ് താമസം. അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോള്‍ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സിച്ചപ്പോഴാണു പീഡന വിവരം പുറത്തു വന്നത്.