ഓരോ കവിയും എഴുത്തിൽ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കുരീപ്പുഴ ശ്രീകുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഓരോ കവിയും എഴുത്തിൽ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. എഴുതിവന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ എഴുതുമ്പോൾ കവിത പുതിയതായി മാറുമെന്നും അങ്ങനെയാണ് തെലുങ്കിലെ ദിഗംബര കവിതയെ മാതൃകയാക്കി നഗ്നകവിതകൾ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. നഗ്ന കവിതയിൽ സാമൂഹിക വിമർശനമുണ്ട്, സാഹിത്യവിമർശനമുണ്ട്, മതവിമർശനമുണ്ട്, രാഷ്ട്രീയ വിമർശനം ഉണ്ട്, അക്ഷേപഹാസ്യമുണ്ടെന്നും കുരീപ്പുഴ വ്യക്തമാക്കി. കവിതയ്ക്ക് ഒരു പാട് അനുഭവങ്ങൾ ഉണ്ടെന്നും പല തരത്തിലുള്ള അനുഭവങ്ങളിൽ നിന്നും വായനയിൽ നിന്നും കവിതകൾ ഉണ്ടായിട്ടുണ്ട്.

മഹാഭാരതത്തിലെ 800ൽ അധികം കഥാപാത്രങ്ങളെ ആധാരമാക്കിയുള്ള കവിതകളാണ് ‘വ്യാസൻ്റെ സസ്യശാല’. 18വർഷത്തെ അന്വേഷണത്തിൻ്റെയും വായനയുടെയും ആകെത്തുകയാണ് വ്യാസൻ്റെ സസ്യശാലയെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ജാതിയില്ല, പക്ഷേ എനിക്ക് നിങ്ങൾ ജാതി കല്പിച്ചുവെച്ചിട്ടുണ്ട്. അതാണ് നമ്മുടെ പ്രശ്നം. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന അളാണ്. അതു കൊണ്ട് എന്നെ അവിശ്വാസി എന്ന് വിളിക്കരുതെന്നും എനിക്ക് സുഹൃത്തുക്കളെ തന്നത് കവിതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപ്പ, ചിലന്തി, നടിയുടെ രാത്രി, മലയാളത്തമിഴൻ, പേരയ്‌ക്കാകുട്ടികൾ, മരക്കപ്പൽ, എന്നീ കവിതകൾ അദ്ദേഹം ചൊല്ലി.

നിലപാടുകളുള്ള മലയാളത്തിൽ ശക്തമായ രാഷ്ട്രീയ കവിതയെഴുതുന്ന, ഒന്നിനോടും സന്ധി ചെയ്യാത്ത കവിയാണ് കുരീപ്പുഴയെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ പറഞ്ഞു. സാഹിത്യ അക്കാദമിയുടെ ഈ ഭരണസമിതി വന്നതിന് ശേഷം 90 പരിപാടികൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നിരൂപകൻ പ്രദീപ് പനങ്ങാട് അധ്യക്ഷത വഹിച്ചു. കവി വിനോദ് വൈശാഖി, എഴുത്തുകൂട്ടം സാംസ്കാരികവേദി സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി, കവി ജിനു എന്നിവർ പ്രസംഗിച്ചു.
*

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...

കർണ്ണാടകയിൽ വീണ്ടും ട്വിസ്റ്റ് , പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

0
ബെംഗളൂരു : ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വീണ്ടും...

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...