പൊയ്കയില്‍ ആചാര്യ ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂര്‍: പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആഭിമുഖ്യത്തില്‍ പൊയ്കയില്‍ ആചാര്യ ഗുരുവിന്റെ 100-മത് ജന്മദിനാഘോഷം ഇരവിപേരൂരിലെ സഭാ ആസ്ഥാനത്ത് നടന്നു. വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റും അടിമസ്മാരക സ്തംഭത്തിൽ പുഷ്പാർച്ചനയും നടന്നു. തുടർന്ന് ആചാര്യ ഗുരു ജന്മശതാബ്ദി സ്മാരക ലൈബ്രറി ആൻഡ് റിസേർച്ച് സെന്ററിന്റെയും ആചാര്യ ഡിജിറ്റൽ സ്റ്റുഡിയോയുടെയും ഉദ്ഘാടനം സഭാ പ്രസിഡന്റ് വൈ സദാശിവന്‍ നിർവ്വഹിച്ചു. ഗുരുകുല ഉപശ്രേഷ്ഠന്മാരായ മണി മഞ്ചാടിക്കരി, കെ.എസ് വിജയകുമാർ എന്നിവർ ആശിർവാദം നൽകി.

തുടർന്ന് ആചാര്യകലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഗീതാരാധന നടന്നു. വൈകുന്നേരം 3.30 ന് കുമ്പനാട് കല്ലുമാലിപ്പടിയിൽ നിന്നും ഇരവിപേരൂരിലേയ്ക്ക് നടന്ന ഭക്തിഘോഷയാത്ര സഭാ ട്രഷറാർ ആർ.ആർ വിശ്വകുമാർ ഉദ്ഘാടനം ചെയ്തു. ഇരവിപേരൂർ ജംഗ്ഷനിൽ എത്തിയ ഭക്തിഘോഷയാത്രയ്ക്ക് സഭാനേതൃത്വം സ്വീകരണം നൽകി. സഭാ ജനറൽ സെക്രട്ടറി റ്റി.കെ അനീഷ്, ഹൈ കൗൺസിലംഗം എം.ആർ തമ്പി എന്നിവർ സംസാരിച്ചു. സഭാ പ്രസിഡന്റ് വൈ.സദാശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജന്മദിന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. അബിൻ വർക്കി എം.എൽ.എ സ്മരണിക പ്രകാശനകർമ്മം നിർവഹിച്ചു.

ഗുരുകുലശ്രേഷ്ഠന്‍ എം.ഭാസ്‌കരന്‍, സഭാ ജനറല്‍ സെക്രട്ടറിമാരായ റ്റി.കെ അനീഷ്, കെ.ഡി സീത്കുമാർ, ട്രഷറാർ ആർ.ആർ വിശ്വകുമാർ, ഹൈകൗൺസിലംഗങ്ങളായ എസ്.മധുകുമാർ, പി.എൻ രഘുനാഥ്, ഗുരുകുല ഉപദേഷ്ടാവ് സി.കെ ജ്ഞാനശീലൻ, യുവജനസംഘം പ്രസിഡന്റ് മനോജ്.കെ.രാജൻ,  ദീപ സുമേഷ്, സുനിൽ കുമാർ, പ്രിയ സുധീർ, മല്ലപ്പള്ളി മേഖലാ ഉപദേഷ്ടാവ് പി.രാജാറാം, മടത്തുംഭാഗം ശാഖാ ഉപദേഷ്ടാവ് ശശികുമാർ, എട്ടുകര സെക്രട്ടറി വി.എൻ മനേഷ്, ജോയിന്റ് സെക്രട്ടറി എൻ.രാജൻ, എം കെ ജയകുമാർ, സന്തോഷ് ബാബു, സുഭാഷ് കൂട്ടിക്കൽ, അനിൽ കുമാർ എം.കെ സുരേന്ദ്രൻ, ശ്യാംകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് 1100 ലധികം മുട്ട് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തി ആരോഗ്യരംഗത്ത് അപൂർവ്വ നേട്ടം കൈവരിച്ച സഭാംഗമായ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ.എം.ജെ സുരേഷ് കുമാറിനെ സഭ പ്രസിഡന്റ് വൈ. സദാശിവൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും  വിവിധ കലാപരിപാടികളും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...