കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന ‘രാമനെ’ സർക്കാർ ഏറ്റെടുക്കണം ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാമൻ’ എന്ന ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ തങ്ങളുടെ കസ്റ്റഡിയിൽ എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസാരിക്കാൻ ശേഷിയില്ലാത്ത ജീവികളുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ആനയെ ഏറ്റെടുത്ത് അനുയോജ്യമായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ കേരള സർക്കാരിന് നിർദ്ദേശം നൽകിയത്. കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ട് രാമനെ തുടർച്ചയായി വാണിജ്യ ആവശ്യങ്ങൾക്കും എഴുന്നള്ളിപ്പുകൾക്കും ചടങ്ങുകൾക്കുമായി ഉപയോഗിക്കുകയും ഇതുവഴി കടുത്ത രീതിയിൽ ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി കണ്ടെത്തി.

ആന യഥാർത്ഥത്തിൽ മാതാ അമൃതാനന്ദമയി മഠത്തിന്റേതാണെന്നും, താൽക്കാലിക പരിചരണത്തിനായി മാത്രമാണ് കൃഷ്ണൻകുട്ടി എന്ന വ്യക്തിക്ക് കൈമാറിയതെന്നും കാണിച്ച് ജയകൃഷ്ണ മേനോൻ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിലക്കുകൾ നിലനിൽക്കെ, പരമോന്നത കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിന്റെ ബലത്തിൽ തന്നെ ആനയെ വീണ്ടും വാണിജ്യപരമായി ചൂഷണം ചെയ്തത് തികച്ചും നിർഭാഗ്യകരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സംസാരിക്കാൻ കഴിയാത്ത ജീവികളോട് കാണിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ കോടതിക്ക് കഴിയില്ലെന്നും, മൗനസാക്ഷിയായി ഇരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...