കൊടി സുനിക്ക് കൂട്ടു പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയ്ക്ക് കണ്ണൂര്‍ യാത്രയില്‍ വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ എഎസ്‌ഐ ജോയിക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കണ്ണൂരിലെ മറ്റുചില കേസുകള്‍ക്കായി കൊടി സുനിയേയും കൂട്ടരേയും കൊണ്ടുപോകുന്നതിനിടയില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായതായാണ് കണ്ടെത്തല്‍.

ആലപ്പുഴ, തൃശ്ശൂര്‍ റെയിൽവേസ്റ്റേഷനുകളില്‍ പ്രതികള്‍ക്ക് മദ്യപിക്കാന്‍ അവസരം ഒരുക്കി, ചില സ്റ്റേഷനുകളില്‍ പ്രതികള്‍ക്ക് എസി വിശ്രമമുറികള്‍ നല്‍കി, പ്രതികളെ സ്വീകരിക്കാന്‍ തിരുവനന്തപുരത്തുനിന്ന് തന്നെ കൂട്ടാളികളും ഒപ്പമെത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സുരക്ഷാവീഴ്ച്ചയുമായി ബന്ധപ്പെട്ട് ഉയരുന്നത്.

പ്രതികളെ വിലങ്ങണിയിപ്പിക്കാതെ സാധാരണ യാത്രക്കാരെ പോലെ ട്രെയ്‌നില്‍ സഞ്ചരിക്കാന്‍ പോലീസ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. ചട്ടം ലംഘിച്ച്‌ കൊടി സുനിയെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയി എന്ന് കണ്ടെത്തിയിരുന്നു. ഒരു ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലാണ് സുനിയെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...