കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യോഗം : കെ സുരേന്ദ്രനെതിരെ പോലീസ് കേസ്‌

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഇരുന്നൂറോളം പേര്‍ പങ്കെടുത്ത യോഗം നടത്തിയതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കെയായിരുന്നു യോഗം ചേര്‍ന്നത്.

ഊറാംവിളയിലെ റോട്ടറി ക്ലബ് ഹാളിലായിരുന്നു യോഗം. എഴുപതോളം പേര്‍ക്കു മാത്രം പങ്കെടുക്കാവുന്ന ഹാളിലായിരുന്നു നേതാക്കള്‍ ഉള്‍പ്പെടെ ഒത്തുചേര്‍ന്നത്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമായിരുന്നു പങ്കെടുത്തവരിലേറെയും. നിരവധി കോവിഡ് കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പരവൂര്‍, കല്ലുവാതുക്കല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ചാത്തന്നൂര്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് യോഗത്തിനെത്തിയത്. സംസ്ഥാന സെക്രട്ടറി രാജീവ് പ്രസാദ്, ജില്ലാ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, ശ്രീകുമാര്‍, സജന്‍ ലാല്‍ ഉല്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ചാത്തന്നൂര്‍ പോലീസ് കേസെടുത്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ, പുതിയ അധ്യയനവർഷത്തിൽ...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...