എംഡിഎംഎയുമായി നാലംഗ സംഘത്തെ പോലീസും ഡാന്‍സാഫ് സംഘവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഐക്കരപ്പടിക്കടുത്ത് കണ്ണവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട്ട് എംഡിഎംഎയുമായി നാലംഗ സംഘത്തെ കൊണ്ടോട്ടി പോലീസും ഡാന്‍സാഫ് സംഘവും പിടികൂടി. കാറുകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സംഘത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അരൂര്‍ എട്ടൊന്നില്‍ ഷഫീഖ് (35), വാഴക്കാട് കമ്പ്രതിക്കുഴി നൗഷാദ് (40), കൊട്ടപ്പുറം കുന്നംതൊടി ഷാക്കിര്‍ (32), ഐക്കരപ്പടി ഇല്ലത്തുപടി ബാര്‍ലിമ്മല്‍ പറമ്പ് റഷാദ് മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ വാഹനത്തില്‍ നിന്നിറങ്ങി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. സംഘത്തില്‍നിന്ന് 153 ഗ്രാം എം.ഡി.എം.എയും അ രലക്ഷം രൂപയും ലഹരി വസ്തു തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഷഫീഖ് രാസലഹരി കേസില്‍ ഭാര്യയോടൊപ്പം പിടിക്കപ്പെട്ട് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വയനാട്ടില്‍ മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ ലഹരി കേസും കൊണ്ടോട്ടിയില്‍ കളവ് കേസും ഇയാളുടെ പേരില്‍ നിലവിലുണ്ട്. ഒരു വര്‍ഷം കാപ്പ പ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയതിനു ശേഷം വീണ്ടും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലഹരി വില്‍പനയില്‍ സജീവമാവുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...