വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയെന്ന കേസില്‍ രണ്ട് പേരെ പോലീസും എക്സൈസും ചേര്‍ന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

അടിമാലി : സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയെന്ന കേസില്‍ രണ്ട് പേരെ പോലീസും എക്സൈസും ചേര്‍ന്ന് പിടികൂടി. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് എന്ന ജോജു (41 ) എന്നിവരെയാണ് പിടികൂടിയത്. പത്താം മൈൽ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം.

യുവജനോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ മദ്യപിച്ചെത്തി ബഹളം വെച്ചിരുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍ മദ്യം നൽകിയത് അശ്വിനാണെന്നും മദ്യം വാങ്ങി എത്തിച്ചത് ജോജുവാണെന്നും തെളിഞ്ഞു. ഇതേ തുടർന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസും എക്സൈസും ചേർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...