ഹിജാബ് നിരോധന കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക: ഹിജാബ് നിരോധന കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഇതിലും മികച്ച വിധിയായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് ഭിന്ന വിധി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ലോകമെമ്പാടുമുള്ള സ്ത്രീകള്‍, ഇറാനിലും ഇറാഖിലുമൊക്കെ ഹിജാബുകളും ബുര്‍ഖകളും ധരിക്കാതിരിക്കാനുള്ള അവകാശം ആവശ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി,കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഒരു ജനാധിപത്യ സര്‍ക്കാരെന്ന നിലയില്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുമെന്നും ക്ലാസ് മുറികളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇപ്പോഴുളള അതേ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക് വരുന്നത് തുടരേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ണാടക വിദ്യാഭ്യാസ നിയമ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളില്‍ മതപരമായ എന്തെങ്കിലും ധരിക്കാന്‍ കഴിയില്ലെന്നും നാഗേഷ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...