‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക്‌ അക്കൗണ്ട് വീണ്ടെടുത്ത് പോലീസ് ; നരബലിക്ക് ഒരുക്കങ്ങള്‍ തുടങ്ങിയത് മൂന്നു വര്‍ഷം മുന്‍പ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നരബലി കേസിലെ പ്രതി മുഹമ്മദ്‌ ഷാഫി ഭഗവല്‍ സിംഗിനെ കെണിയില്‍ കുരുക്കാന്‍ ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക്‌ അക്കൗണ്ട് വീണ്ടെടുത്ത് പോലീസ്.ഇരുവരും തമ്മില്‍ മൂന്ന് വര്‍ഷം നടത്തിയ ചാറ്റുകളാണ് വീണ്ടെടുത്തത്.100 ലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മില്‍ നടത്തിയത്. പ്രത്യേക അന്വേഷണ സംഘം ഇവ പരിശോധിക്കുകയാണ്. ഷാഫി, ശ്രീദേവിയെന്ന പേരില്‍ മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

ശ്രീദേവിയെന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമായിരുന്നു ഭഗവല്‍സിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിക്കുന്നത്. 2019 ലാണ് ശ്രീദേവിയെന്ന അക്കൌണ്ടില്‍ നിന്നും ഭഗവല്‍ സിംഗിന് റിക്വസ്റ്റ് വരുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി.പിന്നെ കുടുംബ വിശേഷം പങ്കുവെച്ച്‌ മാനസിക അടുപ്പ് ശക്തമാക്കി. അത് പ്രണയത്തോളമെത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചാറ്റുകളല്ലാതെ ഇരുവരും നേരില്‍ സംസാരിച്ചില്ല. എന്നിരുന്നാലും ‘ശ്രീദേവി’യെ ഭഗവല്‍സിംഗ് കണ്ണടച്ചു വിശ്വസിച്ചു.

അടുപ്പം കൂടിയതോടെയാണ് ഭഗവല്‍സിംഗ് തന്‍റെ കുടുംബത്തിന് സാമ്പത്തിക പരാധീനതയുണ്ടെന്ന് വ്യക്തമാക്കിയത്. താന്‍ വരച്ചവരയില്‍ ഭഗവല്‍സിംഗും ലൈലലും എത്തിയതോടെ തന്‍റെ പ്രശ്നം പരിഹരിച്ച സിദ്ധനെ പരിചപ്പെടുത്തി. മൊബൈല്‍ നമ്പര്‍ നല്‍കി. പിന്നെ ശ്രീദേവിയും സിദ്ധനും എല്ലാം ഷാഫിയായിരുന്നു.പോലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് മൂന്ന് വര്‍ഷം നീണ്ട സൈബര്‍ പ്രണയം പൊളിയുന്നത്. ഡിസിപി എസ് ശശിധരനാണ് ഭഗവല്‍സിംഗിന്‍റെ അദൃശ്യകാമുകിയെ ചൂണ്ടികാട്ടിയത്.ശ്രീദേവി മുഹമ്മദ് ഷാഫിയാണെന്ന് മനസ്സിലായതോടെ ഭഗവല്‍ സിംഗും ലൈലയും മൂവരും ചെയ്ത ക്രൂരമായ നരബലിയുടെ ഉള്ളറകള്‍ ഒന്നൊന്നായി വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...