റാന്നി വലിയ പാലം പണി : തടസം എന്ന് നീങ്ങും

For full experience, Download our mobile application:
Get it on Google Play

റാന്നി : വില നിർണയം കൂടി കഴിഞ്ഞാല്‍ വലിയപാലത്തിന്‍റെയും സമീപന റോഡിന്‍റെയും നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് തടസ്സം നീങ്ങും. പാലം പണി വൈകുന്നതു മൂലം തൂണുകളുടെ കമ്പികൾ തുരുമ്പിച്ചു തുടങ്ങിയിട്ടുണ്ട്. പേരൂച്ചാൽ പാലത്തിന്‍റെ ദുസ്ഥിതി റാന്നി പുതിയ പാലത്തിനും നേരിടാതിരിക്കാൻ ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും അടിയന്തര ഇടപെടൽ ആവശ്യം. റാന്നി പുതിയ പാലത്തിന്‍റെ നിർമാണം മുടങ്ങിയിട്ട് 2 വർഷത്തോളമായിരിക്കുകയാണ്.

പാലത്തിനും സമീപന റോഡിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിർമാണം തുടങ്ങിയതാണ് കുഴപ്പമായത്. ഇതുമൂലം കരാറുകാരൻ പണി ഉപേക്ഷിച്ചു പോകുകയായിരുന്നു. പിന്നീട് കിഫ്ബി ഇടപെട്ടാണ്കരാർ റദ്ദാക്കിയത്. പാലത്തിന്‍റെയും റോഡിന്‍റെയുംയും നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെയാണ് കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നത്.369 മീറ്റർ നീളമാണ് പാലത്തിന്. പെരുമ്പുഴ കരയിൽ 3 തൂണുകളുടെ നിർമാണം പൂർത്തിയായി.

തൂണുകളെ ബന്ധിപ്പിച്ച് 8 ഗർഡറുകളും സ്ഥാപിച്ചു. ആറ്റിലെയും പേട്ട കരയിലെയും തൂണുകളുടെ പണി പൂർത്തിയായിട്ടില്ല. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന തടികളിടിച്ച് ആറ്റിലെ തൂണുകളുടെ കമ്പികൾ തുടരെ വളയുകയാണ്.കൂടാതെ തുരുമ്പിക്കുന്നു. കരയിലെ തൂണുകളുടെ കമ്പികളും തുരുമ്പിക്കുകയാണ്. കിഫ്ബിയുടെ ഉപഘടകമായ കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്തിരിക്കുന്നതിനാൽ രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിലെ കുഴികൾ നികത്താൻ പഞ്ചായത്തിനു കഴിയുന്നില്ല. പലയിടത്തും അപകടകരമായ കുഴികൾ റോഡിൽ തെളിഞ്ഞിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ തുടരെ അപകടത്തിൽപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...

കോൺഗ്രസിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം : കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി...