പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും

For full experience, Download our mobile application:
Get it on Google Play

സന്നിധാനം: ശരണമന്ത്രങ്ങൾ മുഖരിതമായ സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും. തമിഴ്‌നാട്ടിൽ നിന്നെത്തിയ അറുപത്തിയഞ്ചുകാരിയായ മാളികപ്പുറത്തിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കൃത്യസമയത്ത് തുണയായത്. ആയിരക്കണക്കിന് ഭക്തർ മലചവിട്ടി എത്തുന്ന സന്നിധാനത്തിൽ പതിനെട്ടാം പടി കയറാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശാരീരിക അവശത മൂലം ഇവർ തളർന്നത്. കഠിനമായ യാത്രയുടെ ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും അവരെ തളർത്തുകയായിരുന്നു.

ഈ സമയം കൊടിമരം ഡ്യൂട്ടി പോയിന്റിലുണ്ടായിരുന്ന ഡി.വൈ.എസ്.പി പ്രമോദും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രകാശും ഉടൻ തന്നെ ഇടപെട്ടു. അവശയായ മാളികപ്പുറത്തെ താങ്ങിയെടുത്ത ഉദ്യോഗസ്ഥർ ഒട്ടും വൈകാതെ തന്നെ അവരെ എമർജൻസി മെഡിക്കൽ ടീമിന് അടുത്തേക്ക് എത്തിച്ചു. വിദഗ്ദ്ധമായ പ്രഥമ ശുശ്രൂഷ നൽകിയതോടെ അവരുടെ ആരോഗ്യനില സാധാരണ നിലയിലായി. ആരോഗ്യം വീണ്ടെടുത്ത ശേഷം ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് അവർ അയ്യപ്പ ദർശനത്തിനായി നീങ്ങിയത്. മനമുരുകി പ്രാർത്ഥിച്ച് ദർശനം പൂർത്തിയാക്കിയ അവർ സഫലമായ തീർത്ഥാടനത്തിന് ശേഷം മലയിറങ്ങി. തിരക്കിനിടയിലും ഭക്തരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകി സേവനസന്നദ്ധമാണ് സേനകളെന്ന് അധികൃതര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....