ദൃശ്യമായ ഐക്യം ഉണ്ടാകണം ; മാർ തിമൊഥെയൊസ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: വ്യത്യസ്തതകളെ യാഥാർത്ഥ്യമായി കണ്ടു കൊണ്ടു തന്നെ ഐക്യം ഉണ്ടാകണമെന്നും അത് ദൃശ്യമാകണമെന്നും മാർത്തോമ്മാ സഭ കോട്ടയം – കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമൊഥെയൊസ് എപ്പിസ്ക്കോപ്പാ പറഞ്ഞു. മല്ലപ്പള്ളി പ്രദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയമായ വെങ്ങലശ്ശേരി പള്ളിയിൽ നടന്ന ഓർത്തഡോക്സ് – മാർത്തോമ്മാ സംയുക്ത ആരാധന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് കാലത്ത് ദേവാലയങ്ങൾക്കും കാരൾ സംഘങ്ങൾക്കും നേരെ നടന്ന അതിക്രമങ്ങൾ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഫാ. നൈനാൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റവ. ഷിബു മാത്യു, റവ. ജോജി തോമസ്, റവ. അജിൻ ജോർജ് വർഗീസ്, ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് കെ.ജി.സാബു, ഡോ. ജേക്കബ് ജോർജ്,കുഞ്ഞുകോശി പോൾ, ചെറിയാൻ ജോൺ, കോശി റ്റി. ജേക്കബ്, രാജു ഏബ്രഹാം, ബി.സി. ഏബ്രഹാം, റെജി പി മാത്യു, മിലൻ റ്റി. വർഗീസ്, റോഷ്നി ജോജോ, എന്നിവർ പ്രസംഗിച്ചു. സെൻറ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളി, മല്ലപ്പള്ളി മാർത്തോമ്മാ ഇടവക എന്നിവിടങ്ങളിലെ ഗായക സംഘം ഗാനശുശ്രൂഷ നിർവ്വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...