പ്രകൃതിയെ അറിയാൻ പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: വി എൻ എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ എസ് എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്തദിന ക്യാമ്പ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ഇൻ ചാർജ് രഞ്ജിത്ത് വാസുദേവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിഎൻ എസ് സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി എൻ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വി എൻ എസ് സമാജം സംസ്ഥാന ട്രഷറർ അനിൽകുമാർ, കോളേജ് ചെയർമാൻ വിശാഖ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രക്യതിയെ അറിഞ്ഞ് കുട്ടികൾക്കൊപ്പം വാഴപ്പാറ സ്റ്റോൺ കോർണർ ഫാമിലേക്ക് ട്രക്കിംഗ് ഉൾപ്പെടെയുള്ള പരിസ്ഥിതി പഠന യാത്ര പരിസ്ഥിതിക പ്രവർത്തകനും   മാധ്യമപ്രവർത്തകനുമായ പ്രശാന്ത് കോയിക്കൽ, ഡോക്ടർ അനൂപ് മുരളീധരൻ, ആശ അനൂപ്, ശ്യാം ലേ ഔട്ട് എന്നിവരുടെ   നേതൃത്വത്തിൽ സംഘടിപ്പിച്ചു. പച്ചപ്പിന്റെ നിറവിലൂടെ അരുവിയുടെ തെളിമയിൽ വെള്ളച്ചാട്ടത്തിന്റെ  ഭംഗി ആസ്വദിച്ചുള്ള യാത്ര കുട്ടികൾക്ക് ഒരു നവ അനുഭവമായി. അടച്ചുമൂടിയ ക്ലാസ്സ് മുറികളിലോ മൈക്കിന്റെ മുഴക്കമുള്ള ഹാളുകളിലോ അല്ല ക്യാമ്പിന്റെ ജീവൻ തുടിക്കുന്ന നിമിഷങ്ങളും ഓർമ്മകളും നിൽക്കുന്നതെന്ന് പ്രശാന്ത് കോയിക്കൽ  നൽകിയ സന്ദേശത്തിൽ കുട്ടികളെ അറിയിച്ചു.

ക്യാമ്പിന്റെ ഭാഗമായി കാട്ടാത്തിപ്പാറ ഉന്നതി (ആദിവാസി കോളനി) സന്ദർശിക്കുകയും അവരുടെ കാടിനോടിണങ്ങിയുള്ള ജീവിതരീതിയും സംസ്കാരവും പാരമ്പര്യ ചികിത്സാരീതിയും കുട്ടികളെ പരിചയപ്പെടുത്തി. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ഉന്നതിയിലെ നിവാസികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന കളികളും കവിതകളുമായി ഒരു ദിനം ചിലവിട്ടു. ലഹരി വിരുദ്ധ ക്യാമ്പയിൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ അടൂർ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ശാരീരിക, മാനസികാരോഗ്യം ആയുർവേദത്തിലൂടെ” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയ സെമിനാറും ഗാന്ധി ഭവൻ ലഹരി വിമോചന കേന്ദ്രത്തിലെ രേഷ്മ, രാജശ്രീ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാസ് എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...