രാത്രി വീടുകളിൽ കയറി മോഷണം ; നൂറിലധികം മോഷണക്കേസുകളിലെ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാത്രി വീടുകളിൽ കയറി മോഷണം നടത്തുന്ന നൂറിലധികം മോഷണക്കേസുകളിലെ പ്രതികളെ വലവിരിച്ച് പിടികൂടി പോലീസ്. മായനാട് സ്വദേശിയായ സി.ടി.സാലു എന്ന ബുള്ളറ്റ് സാലു (38), കോട്ടക്കൽ സ്വദേശി സൂഫിയാൻ (37) എന്നിവരെയാണ് പിടികൂടിയത്. ഓണത്തിനു മുൻപ് ഉത്രാട ദിവസം മാവൂർ പാടേരി ഇല്ലത്തെ 30 പവൻ മോഷ്ടിച്ച കേസിൽ‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ കാവ് ബസ് സ്റ്റോപ്പിനടുത്തെ വീട്ടിൽ ഈ മാസം ആദ്യം മോഷണം നടന്നു. രണ്ടു മോഷണങ്ങളും സമാന സ്വഭാവമുള്ളതാണെന്നു കണ്ടതോടെയാണ് ഇത്തരം കേസുകളിൽ മുൻപ് പിടിയിലായവരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. കുരിക്കത്തൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം സാലുവും സൂഫിയാനും മോഷണശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് രാവിലെ മാവൂർ ബസ് സ്റ്റാൻഡിൽനിന്ന് ബസ്സിൽ കയറുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ ജനുവരിയിൽ പാലക്കോട്ടുവയലിൽ നടത്തിയ മോഷണമടക്കമുള്ള നൂറോളം കേസുകൾക്കാണ് തുമ്പുണ്ടായത്. പൊള്ളാച്ചിയിൽ മോഷണം നടത്തിയതിനു പിടിയിലായ സാലു കഴിഞ്ഞ ഡിസംബറിലാണ് ജാമ്യത്തിലിറങ്ങിയത്. നാഷനൽ പെർമിറ്റ് ലോറിയിൽ ജോലി ചെയ്യുകയാണെന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. കോട്ടക്കൽ കൊലപാതക കേസിലെ പ്രതിയാണ് സൂഫിയാൻ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേൽ സേനയിൽ കലാപമെന്ന് റിപ്പോർട്ട് ; നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങി

0
ടെൽ അവീവ് : ബറ്റാലിയൻ പാരമ്പര്യങ്ങളെച്ചൊല്ലിയുള്ള തർക്കംകാരണം ഇസ്രയേൽ സൈന്യത്തിൽ കലാപമെന്ന്...

പാക് – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ ; 11 സുരക്ഷ ഉദ്യോഗസ്ഥരും 15 ഭീകരരും...

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലുണ്ടായ ശക്തമായ ഭീകരാക്രമണത്തിൽ 11...

പൊതുപരീക്ഷാ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരീക്ഷാ...

പ്രധാനമന്ത്രിയുടെ ഇൻ‌സ്റ്റഗ്രാം വിഡിയോ ; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ...