അനധികൃത മദ്യ വില്പന നടത്തിയ പന്തളം തെക്കേക്കര സ്വദേശി പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് – ന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം ‘ഓപ്പറേഷൻ തൂഫാനു’മായി ബന്ധപ്പെട്ട പരിശോധനകൾ നടന്നുവരുന്നു. ഇതിന്റെ ഭാഗമായി കൊടുമൺ പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃത വിദേശമദ്യ ചില്ലറ വില്പനക്കാരനായ പന്തളം തെക്കേക്കര പാറക്കര സ്വദേശി മണിവിള ജംഗ്ഷനിൽ പറങ്കാംവിള താഴെത്തുണ്ടിൽ വീട്ടിൽ സുരേഷ് ബാബു (48) നെ പിടികൂടിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനകൾ ആണ് ‘തൂഫാൻ’ പദ്ധതിയുടെ പരിധിയിൽ വരുന്നതെങ്കിലും ഇതോടൊപ്പം അനധികൃത മദ്യ വില്പന നടത്തുന്ന ആളുകളെറിച്ചുള്ള വിവരവും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇത് പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഇയാളെ കൊടുമൺ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

തുടർന്ന് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ പന്തളം തെക്കേക്കര തേവരുകുറ്റി എന്ന സ്ഥലത്ത് മദ്യവില്പന നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 5 കുപ്പികളിലായി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, മദ്യ വില്പനയ്ക്കായുള്ള ഗ്ലാസ്, കുപ്പിവെള്ളം, മദ്യം വില്പന നടത്തിയ പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കൊടുമൺ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എസ്.ഐ ജിനു ജെ.യു, എസ്.പി.സി.ഒ മാരായ രമ്യത് രാജൻ, അനീഷ്, സി.പി.ഒ ബിൻഷാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...