ഒമ്പതാം ക്ലാസ് വിദ്യാ‍ർത്ഥിനി ഗ‍ർഭിണിയായ കേസിൽ പ്രതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ക‍ർണാടകയിലെ റായ്ച്ചൂരിൽ ഒമ്പതാം ക്ലാസ് വിദ്യാ‍ർത്ഥിനി ഗ‍ർഭിണിയായ കേസിൽ പ്രതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് പോലീസ്. റായ്ച്ചൂർ സ്വദേശി പ്രിയാകർ ശിവമൂർത്തിയാണ് അറസ്റ്റിലായത്. യുപിഐ ആപ്പ് വഴി സന്ദേശങ്ങൾ അയച്ചാണ് പ്രതി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. നിരന്തര പീഡനങ്ങളെ തുടർന്ന് ഗ‍ർഭിണിയായ പെൺകുട്ടിയെ ഗ‍ർഭഛിദ്രം നടത്താൻ ഇയാൾ പ്രേരിപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തി. പലതവണ ഗുളികകൾ കഴിച്ചതോടെ അവശ നിലയിലായ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രിയാകർ ശിവമൂർത്തിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. പെൺകുട്ടിയുടെ അച്ഛന്റെ കടയിൽ ചിക്കൻ വാങ്ങാനെത്തിയാണ് ഇയാൾ ഒമ്പതാം ക്ലാസുകാരിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. യുപിഐ ആപ്പ് വഴി പെൺകുട്ടിയുടെ നമ്പറിലേക്കാണ് ഇയാൾ പണം കൈമാറിയത്. പിന്നീട് ഈ ആപ്പ് വഴി തന്നെ മെസ്സേജുകൾ അയക്കുകയും അടുപ്പമുണ്ടാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വീട്ടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...

ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം...

0
തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...