പതിമൂന്നുകാരിക്കുനേരെ ലൈംഗികാതിക്രമം ; വയോധികനെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിമൂന്നുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ വയോധികനെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. തേക്ക്‌തോട് കരിമാന്‍ തോട് പുതുവിള പുത്തന്‍ വീട്ടില്‍ എ ജെ രാജു( 58)വാണ് പിടിയിലായത്. കരിമാന്‍ തോട് ജംഗ്ഷനിലെ ട്യൂഷന്‍ സെന്ററില്‍ വെച്ച ബാഗ് എടുത്തശേഷം സമീപത്ത് പ്രതി നടത്തുന്ന കടയുടെ സമീപം നിന്ന കുട്ടിയെ കയറിയിരിക്കാന്‍ പറയുകയും കടയുടെ വാതില്‍പ്പടിയില്‍ ഇരുന്ന കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. കടയില്‍ ഈസമയം ആരുമില്ലായിരുന്നു. കൈ തട്ടിമാറ്റിയപ്പോള്‍ ആരോടും പറയരുതെന്നും മറ്റും പറഞ്ഞു ഉള്ളിലേക്ക് ക്ഷണിച്ച് മോശമായി സംസാരിച്ച് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നാണ് കേസ്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും അറിയിച്ചതുപ്രകാരം തണ്ണിത്തോട് പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി.

തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ വി കെ വിജയരാഘവന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ സ്വഭാവത്തിലെ ഭാവവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ടീച്ചര്‍ വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങളറിയുന്നത്. തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ അറിയിക്കുകയും അവിടെനിന്നറിയിച്ചത് പ്രകാരം പോലീസ് നടപടി സ്വീകരിക്കുകയുമായിരുന്നു.
പ്രതിയെ തണ്ണിത്തോട് പോലീസ് കരിമാന്‍തോട്ടില്‍ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് ഇന്ന് രാവിലെ 10 ന് രേഖപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...