ക്ഷേത്രങ്ങളുടെ ചുമരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

അലി​ഗഢ്: ഉത്തർപ്രദേശിലെ അലി​ഗഢിൽ ക്ഷേത്രങ്ങളുടെ ചുമരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ കോൾ വിശദാംശങ്ങളുടെയും സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ജിശാന്ത് കുമാർ, ആകാശ് കുമാർ, ദിലീപ് കുമാർ, അഭിഷേക് സർസ്വത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാമത്തെ പ്രതിയായ രാഹുൽ നിലവിൽ ഒളിവിലാണ്. മനഃപൂർവം മതസ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 25നാണ് ഭഗവാൻപൂർ, ബുലാഖിഗഡ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലുകളിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കൃത്യമായ ഇടപെടൽ വർഗീയ കലാപം ഒഴിവാക്കിയെന്നും പോലീസ് പറഞ്ഞു. അയൽക്കാരായ ഇതരമതവിഭാ​ഗങ്ങളെ കേസിൽപ്പെടുത്തുക എന്ന ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....