സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പോലീസ് പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് വിശാഖപട്ടണം വിഐപി റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ഓര്‍ക്കിഡ് വെല്‍നസ് ആന്‍ഡ് സ്പാ സെന്ററി’ല്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. സംഭവത്തില്‍ 9 യുവതികളേയും, സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയും ഇടപാടുകാരനായ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്പായിലുണ്ടായിരുന്ന ഒന്‍പത് യുവതികളെ പോലീസ് മോചിപ്പിച്ച് ഷെൽട്ട‍ർ ഹോമിലേക്ക് മാറ്റി. സ്പായുടെ നടത്തിപ്പുകാരായ കല്ലുരു പവന്‍കുമാര്‍(36) ജന ശ്രീനിവാസ്(35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്പായിൽ സാജ് സേവനങ്ങളുടെ മറവിൽ പെൺവാണിഭം നടക്കുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പിന്നാലെ കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ വിശാഖപട്ടണം സിറ്റി പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം പരിശോധനക്കെത്തി. അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടത്തിപ്പുകാരെയും ഇടപാടുകാരനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാശിറെഡ്ഡി അരുണ്‍ കുമാര്‍, രാഹുല്‍ എന്നിവരുടെ പേരിലാണ് സ്പായുടെ ലൈസന്‍സ് നിലവിലുള്ളത്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...