കഞ്ചാവ് ശേഖരിച്ച് കൊണ്ടുപോകുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുകൊടുത്ത കഞ്ചാവ് ശേഖരിച്ച് കൊണ്ടുപോകുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്പാശ്ശേരി പോലീസ് പിടികൂടി. ഒഡീഷയിലെ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിംഗ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തേക്ക് തീവണ്ടിയിൽ നിന്നും ചില പൊതികൾ വലിച്ചെറിയുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോവുകയായിരുന്ന യുവതിയെ കണ്ടെത്തിയത്.

യുവതിയുടെ ബാഗിൽ നാല് പൊതികളിലായി 8 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാർ ഈ പുതിയ മാർഗ്ഗം പരീക്ഷിക്കാൻ തുടങ്ങിയത്. ആളൊഴിഞ്ഞ സ്ഥലം മുൻകൂട്ടി കണ്ടെത്തിയ ശേഷം, തീവണ്ടി ആ ഭാഗത്ത് എത്തുമ്പോൾ കഞ്ചാവ് പൊതികൾ പുറത്തേക്ക് എറിയും. അവിടെ കാത്തുനിൽക്കുന്നവർ ഇത് ശേഖരിച്ച് കടത്തിക്കൊണ്ടുപോകുന്നതാണ് പുതിയ രീതി. പിടിയിലായ യുവതി മുൻപും ഇതേ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...