തിരൂരില്‍ കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരൂർ: മലപ്പുറം തിരൂരില്‍ കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരെ 30 കിലോമീറ്ററിലേറെ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. തുഞ്ചന്‍പറമ്പിലെ വിദ്യാരംഭത്തോടനുബന്ധിച്ച് പച്ചാട്ടിരിയില്‍ ഗതാഗത നിയന്ത്രണ ഡ്യട്ടിയിലുണ്ടായിരുന്ന പോലീസ് സംശയം തോന്നി ടാങ്കര്‍ ലോറിക്ക് കൈ കാണിച്ചതോടെയാണ് തുടക്കം. പുലര്‍ച്ചെ നാല് മണിയോടെയാണ് ലോറി പറവണ്ണ റോഡിലൂടെ തിരൂര്‍ ഭാഗത്തേക്ക് വന്നത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായി എസ്.ഐ നിര്‍മ്മല്‍ കൈ കാണിച്ചെങ്കിലും ലോറി നിര്‍ത്തിയില്ല. ഒപ്പം വെട്ടിച്ച് അതിവേഗം മുന്നോട്ട് പായുകയും ചെയ്തു.

ഇതോടെ പോലീസ് സംഘം ലോറി പിന്തുടര്‍ന്ന് പിടികൂടി. പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ കക്കൂസ് മാലിന്യമാണെന്നും തിരൂരില്‍ തള്ളാൻ കൊണ്ടുവന്നതാണെന്നും വ്യക്തമായത്. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്ന ചാപ്പനങ്ങാടി സ്വദേശി ഡ്രൈവര്‍ മുഹമ്മദ് റാഫി, അങ്ങാടിപ്പുറം വഴിപ്പാറ സ്വദേശി ഫൗസാന്‍, കടുങ്ങപുരം ജംഷീര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ നമ്പര്‍ ആയിരുന്നു ടാങ്കറില്‍ ഉണ്ടായിരുന്നത്. മാലിന്യം തള്ളാനുള്ള പൈപ്പ് ഉള്‍പ്പടെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചിട്ടുണ്ടായിരുന്നു. മാലിന്യം തള്ളാൻ അനുയോജ്യമായ സ്ഥലം തേടി ചുറ്റുന്നതിനിടെയാണ് സംഘം ടാങ്കറുമായി പോലീസിന് മുന്നില്‍ പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....