എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തട്ടാമല സ്വദേശി അനിരുദ്ധനെ(45)യാണ് പള്ളിക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്‍റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി. എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി മെഷീനിൽ ബട്ടൻ അമർത്തുന്നതിനിടെ ഇയാൾ പിറകിലൂടെ വന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് പറയുന്നത്.

പെട്ടെന്ന് കുതറി ഓടിയ പെൺകുട്ടി വിവരം മാതാവിനോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നവർ പ്രതിയെ തിരിച്ചറിഞ്ഞിരുന്നെങ്കിലും സിസിടിവി പരിശോധിച്ച് പോലീസ് ആളെ സ്ഥിരീകരിച്ചു. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൂട്ടം മറിച്ചിട്ട മരം വീണ് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കുട്ടികൊമ്പൻ ചരിഞ്ഞു

0
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് റബ്ബർത്തോട്ടത്തിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ....

ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി യുഎഇ

0
അബുദാബി : ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി...

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...