യാത്രാ ചാർജ് ചോദിച്ചതിൻ്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചേർത്തല: യാത്രാ ചാർജ് ചോദിച്ചതിൻ്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്. ചേർത്തല സ്റ്റേഷൻ ഓഫീസർ ജി. അരുണിന്റെ നേതൃത്വത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. നഗരസഭ 14-ാം വാർഡ് തോപ്പുവെളി സ്വദേശി നെബു (40), കോയിതുരുത്തുവെളി സ്വദേശി ശ്യാം (39), തണ്ണീർമുക്കം 20-ാം വാർഡ് പുനത്തിക്കരി സ്വദേശി ഷിബിൻ (29) എന്നിവരാണ് റിമാൻഡിലായത്.

സംഭവം ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടം വിളിച്ചുപോയ ശേഷം ഓട്ടോ ഡ്രൈവറായ ജിപ്സൺ സാമവുലിനെ ഓംകാരേശ്വരത്ത് റോഡരുകിൽ വെച്ച് സംഘം മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവറെ പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. ജിപ്സൺ സാമവുൽ നൽകിയ സൂചനകളെ തുടർന്നാണ് പോലീസ് സംഘം പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്ര ഉപദേശക , ഭക്തജന സമിതികളുടെ സ്വത്തുക്കള്‍ ഭഗവാന്റേത് : ഹൈക്കോടതി

0
കൊച്ചി: തുറവൂര്‍ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക്...

കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് ഉത്തരവ്

0
തിരുവനന്തപുരം: കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ...

ഓൺലൈൻ തട്ടിപ്പ് : വാട്സാപ്പ്, ടെലഗ്രാം ഉൾപ്പടെയുള്ള മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ ;...

0
ന്യൂഡൽഹി : വാട്സാപ്പിന്റെ 'യൂസർനെയിം' ഫീച്ചറിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ എല്ലാ...

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിക്കെതിരെ വീണ്ടും ജി. സുധാകരൻ

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള...