ഭ‍ർത്താവിന്‍റെ സഹോദരിയുുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഹത്രാസ്: ഉത്ത‍ർ പ്രദേശിൽ ഭ‍ർത്താവിന്‍റെ സഹോദരിയുുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസ് ഗേറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഡൽഹിയിലെ മൊഹല്ല നയി ബസ്തിയിൽ താമസിക്കുന്ന അക്രമിന്‍റെ ഭാര്യയാണ് പോലീസിന്‍റെ പിടിയിലായത്. ഈ മാസം 11ന് അക്രമിന്റെ സഹോദരിയുടെ വിവാഹം നടക്കാനിരിക്കുകയാണ്. സഹോദരിയുടെ വിവാഹത്തിനായി അക്രം വാങ്ങി സൂക്ഷിച്ചിരുന്ന സ്വർ‍ണാഭരണങ്ങളാണ് യുവതി അടിച്ച് മാറ്റിയത്. ഒക്ടോബർ 23ന് രാത്രിയോടെയാണ് വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കാണാതാവുന്നത്. അക്രം പിറ്റേന്ന് ഹത്രാസ് ഗേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

അന്വേഷണത്തിനിടെ അക്രം തന്റെ ഭാര്യയും സഹോദരിയും തമ്മിലുള്ള ബന്ധം അത്ര സുഖത്തിലായിരുന്നില്ലെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. സംശയം തോന്നിയ പോലീസ് അക്രത്തിന്‍റെ ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്താവുന്നത്. ചോദ്യം ചെയ്യലിൽ താനാണ് ആഭരണങ്ങൾ മോഷ്ടിച്ചതെന്നും, അവ തന്റെ വീട്ടിലേക്ക് കൊടുത്തയച്ചതായും യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...