പ്രണയബന്ധം തടയാൻ ശ്രമിച്ചു ; കുട്ടിക്ക് മർദ്ദനം , മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പ്രണയബന്ധം തടയാൻ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച യുവതിയും കാമുകനും പോലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം റസൂല്‍ (19) എന്നിവരാണു പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. മൂന്നു മക്കളുടെ അമ്മയാണു യുവതി. ദിവസങ്ങള്‍ക്കു മുമ്പ് മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നു. തുടർന്നു ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. പിടിയിലായപ്പോള്‍, യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതാണെന്നു കാണിച്ച് യുവതി കോടതിയില്‍നിന്നു ജാമ്യം നേടി. എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയ കാമുകനുമൊത്ത് പിന്നീടും ബന്ധം തുടരുകയായിരുന്നു.

ഇവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്യുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണു പ്രതികള്‍ ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയത്. തുടര്‍ന്ന് പള്ളിത്തോട്ടം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്ഐമാരായ സ്റ്റെപ്റ്റോ ജോണ്‍, എസ്‌സിപിഒ ഷാനവാസ്, സുനില്‍ ലാസര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...