പത്തനംതിട്ടയില്‍ പട്ടയമേളയ്‌ക്കെതിരെ പ്രതിഷേധം ; അര്‍ഹരായ കുടുംബങ്ങളെ അവഗണിച്ചെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അര്‍ഹരായ ആയിരക്കണക്കിന് കുടുംബങ്ങളെ അവഗണിച്ചുള്ള പട്ടയമേളയ്‌ക്കെതിരെ പത്തനംതിട്ടയില്‍ പ്രതിഷേധം ശക്തം. വനം – റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കവും, ഏകോപനമില്ലായ്മയും മൂലം പെരുമ്പെട്ടി, അത്തിക്കയം ഉള്‍പ്പെടെ മലയോര മേഖലയിലെ നിരവധി കര്‍ഷകരാണ് ഒഴിവാക്കപ്പെടുന്നത്. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നാണ് ആവശ്യം. ഇന്ന് വൈകീട്ട് റാന്നിയിലാണ് ജില്ലാതല പട്ടയമേള. പട്ടയത്തിനായി പെരുമ്പെട്ടിക്കാര്‍ സമരപന്തല്‍ തീര്‍ത്തിട്ട് പത്തല്ല 1800 ലധികം ദിവസങ്ങള്‍ പിന്നിട്ടു. വനം കയ്യേറ്റം ക്രമപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം നല്‍കിയ പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടുപോയവരാണ് ഇവിടെയുള്ളത്. പ്രശ്‌നപരിഹാരത്തിന് 2019 ല്‍ റീ സര്‍വേ തുടങ്ങിയെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു.

ഇന്ന് പട്ടയമേളയ്ക്കായി ജില്ലയില്‍ എത്തുന്ന റവന്യൂ മന്ത്രി തന്നെ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയതാണ്, പക്ഷെ ഒന്നും നടന്നില്ല. റവന്യൂ – വനം വകുപ്പുകള്‍ തമ്മിലെ തര്‍ക്കമാണ് ചില സ്ഥലങ്ങളില്‍ പട്ടയം ലഭിക്കാന്‍ തടസ്സം. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 166 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ പട്ടയം നല്‍കുന്നത്. വനഭൂമി സംബന്ധിച്ച തര്‍ക്കം പരിഹരിച്ച് 6362 പേര്‍ക്ക് പട്ടയം കിട്ടാനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതേസമയം, തര്‍ക്കങ്ങളൊന്നുമില്ലാത്ത പട്ടയങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും മറ്റുള്ളവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് നല്‍കുമെന്നുമാണ് ജില്ലാ കളക്ടറുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...